➕BNC_MOTORING|49Racing 🏁 (@bnc_motoring)

#Athul_Krishna_Warrier #The_Man👊
#2002Model_Thunder_Bird
#Old_School
#KL_8
#AVL_lean_burn_engine
#five_speed_gearbox
#36000km_Nd_Counting
#20_Countries
#Kerala_To_Europe
#Searching_Happiness
#Born_To_Trip
#Dream_Ride
#BNC_MOTORING
#Hit_💗
☝️ബെംഗളൂരുവിലെ സ്വന്തം വീടു വിറ്റാണ് അതുൽ യാത്ര പോയത്.👉
സ്പോൺസർ ചെയ്യാൻ ആരുമില്ലെന്നു കണ്ടതോടെ യാത്രയ്ക്കു പണം കണ്ടെത്താനായി ജോലി ചെയ്തു സമ്പാദിച്ച വീടു വിൽക്കുകയായിരുന്നു.
സത്യത്തിൽ ഇതൊരു വട്ടല്ലേ ? 👉
അല്ല എന്നു പറയുന്നില്ല... ജീവിതത്തിൽ ചിലതു കൈവിട്ടുപോകുമ്പോൾ നാം പല വഴികളും തേടും. ഞാൻ യാത്ര ചെയ്യാൻ തീരുമാനിച്ചതു സന്തോഷത്തിനു വേണ്ടിയാണ്. എനിക്കു സന്തോഷത്തിന്റെ വഴി ഇതായിരുന്നു. രണ്ടു തവണ കൂട്ടുകാരുടെ കൂടെ ഉത്തരേന്ത്യയിലേക്കു യാത്രപോയപ്പോൾ തോന്നി തനിയെ കഴിയുന്നത്ര ദൂരത്തേക്കു പോകണമെന്ന്. അ​ങ്ങനെയാണ് ഈ യാത്ര തുടങ്ങിയത്. ചിലയിടത്തു ബൈക്കോടിച്ച് അതിർത്തി കടക്കാനാകില്ല. അപ്പോൾ ബൈക്ക് കപ്പലിൽ കയറ്റി അവിടെ എത്തുകയേ മാർഗമുള്ളു. കപ്പലിൽ നിന്നിറങ്ങിയാൽ വീണ്ടും ഓടിക്കും. തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ഒമാൻ, യുഎഇ, ഇറാൻ, ടർക്കി, ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഞാൻ ബൈക്കോടിച്ചു. ∙ വിവിധ രാജ്യങ്ങളിലെ അനുഭവം. ഓരോ ദിവസവും ഓരോ സ്വപ്നം പോലെയാണ്. കാണാത്ത ദേശം, അറിയാത്ത ഭാഷ, കാണാത്ത ആളുകൾ, ആചാരങ്ങൾ, മനസ്സിലാകാത്ത നിയമ‌ങ്ങൾ. അതിനെല്ലാം അപ്പുറത്തു നിറഞ്ഞുനിൽക്കുന്ന സ്നേഹവും. വഴിയിൽ ഇതുപോലെ രാജ്യം ചുറ്റുന്ന പല ബൈക്ക് യാത്രികരെയും കാണും. അവരുടെ രാജ്യത്ത് എത്തുമ്പോഴേക്കും അവർ നമുക്ക് എല്ലാ സൗകര്യവും ഒരുക്കിയിരിക്കും. അവർ യാത്രയിലാണെങ്കിൽ വീടു തുറന്നു ബന്ധുക്കളോ സുഹൃത്തുക്കളോ കാത്തിരിക്കും.. യാത്രക്കാരുടെ കൂട്ടായ്മ കുടുംബം പോലെയാണ്. കംബോഡിയ അതിർത്തിയിൽ കനത്ത മഴയ്ക്കിടയിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ടതോടെ ബൈക്ക് കുഴിയിലേക്കു വീണു. ഒന്നും പറ്റിയില്ലെങ്കിലും ബൈക്കിന് കേടുവന്നു. അതൊരു കുഗ്രാമമാണ്. അവിടെ മെക്കാനിക്കില്ല. അവിടെനിന്നു രണ്ടു ചെറുപ്പക്കാർ രണ്ടു മണിക്കൂർ യാത്ര ചെയ്തു മെക്കാനിക്കിനെ കൊണ്ടുവന്നു. രണ്ടു ദിവസം അവരുടെ വീട്ടിൽ എന്നെ താമസിപ്പിച്ചു. വളരെ ദരിദ്രമായ അവസ്ഥ​യിൽ ജീവിക്കുന്ന ഗ്രാമീണരാണവർ. അപൂർവം ചിലർക്കുമാത്രം ഇംഗ്ലിഷറിയാം.
👉2002 Model Thunder Bird എൻഫീഡ് ബുള്ളറ്റിലായിരുന്നു യാത്ര. 75,000 കിലോമീറ്റർ ഓടിയ ശേഷമായിരുന്നു ഈ നാടുകാണൽ യാത്ര തുടങ്ങിയത്.
(Copied)@bnc_motoring
More...